Connect with us

National

കൊവിഡ് മുക്തനായി; രാജ്നാഥ് സിംഗ് നാളെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

മെയ് 10 ന് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കും, മെയ് 13-നാണ് വോട്ടെണ്ണല്‍.

Published

|

Last Updated

ന്യൂഡല്‍ഹി| കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പങ്കെടുക്കും. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രോഗമുക്തനായ സാഹചര്യത്തിലാണ് പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്.

തുടര്‍ന്ന്‌ മെയ് 10-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പങ്കെടുക്കും.

സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണര്‍വുണ്ടാകുമെന്നാണ് സൂചന.

പ്രധാനമന്ത്രി മോദി ബെല്‍ഗാവിയില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കര്‍ണാടകയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ബെലഗാവിയിലെ ചിക്കോടി, കിറ്റൂര്‍, കുടച്ചി എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

മെയ് 10 ന് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കും, മെയ് 13-നാണ് വോട്ടെണ്ണല്‍.

 

Latest