Connect with us

COVID RESTRICTIONS

കൊവിഡ്: മക്കളെ വിദ്യാലയങ്ങളില്‍ അയക്കാത്ത രക്ഷിതാക്കള്‍ക്ക് തടവ് ശിക്ഷ നടപ്പാക്കാനൊരുങ്ങി ഗ്രീസ്

പ്രതിരോധ കുത്തിവെപ്പ് എടുക്കാനും മാസ്‌ക് ധരിക്കാനും കൊവിഡ് പരിശോധന നടത്താനും വിമുഖത കാണിക്കുന്നവരെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്

Published

|

Last Updated

ഏഥന്‍സ് | കൊവിഡ് മുന്‍കരുതലുകള്‍ ചൂണ്ടിക്കാട്ടി മക്കളെ വിദ്യാലയങ്ങളില്‍ അയക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ തടവ് ശിക്ഷ നടപ്പാക്കാനൊരുങ്ങി ഗ്രീസ്. രണ്ട് വര്‍ഷത്തെ തടവും പിഴ ശിക്ഷയുമാണ് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാനും മാസ്‌ക് ധരിക്കാനും കൊവിഡ് പരിശോധന നടത്താനും വിമുഖത കാണിക്കുന്നവരെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.

16 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ഇവിടെ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഇത് ലംഘിക്കുന്നവര്‍ക്ക് 59 യൂറോ പിഴ ശിക്ഷയാണ് നടപ്പാക്കി വരുന്നത്. വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിടാതിരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും മാസ്‌ക ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഒഴിവാക്കാനുമാണ് ഇവരെ സ്‌കൂളില്‍ വിടാത്തതെന്ന് കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. പുതിയ ശിക്ഷ നടപടികള്‍ നടപ്പിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഭേദഗതി കൊണ്ടുവന്നു.

Latest