Uae
തൊഴിലിടങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നടപ്പാക്കി

അബൂദബി | അബൂദബിയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയും അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോര്‍ട്ടുമായി സഹകരിച്ച് നടപ്പാക്കി. ജനുവരി മാസം 10 മുതലാണ് പുതിയ തീരുമാനം നടപ്പാവുക. അതേസമയം, ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കും.
സര്‍ക്കാര്‍ ഓഫീസുകളിലെ സേവനദാതാക്കള്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും നിയമം ബാധകമാണ്. ഓരോ ഏഴുദിവസം കൂടുമ്പോഴുമുള്ള പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള മുന്‍ നിര്‍ദേശങ്ങളും ഇവര്‍ പാലിക്കേണ്ടതാണ്. സന്ദര്‍ശകരും താത്ക്കാലിക ജീവനക്കാരും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. നിശ്ചിത ഇടവേളകളിലുള്ള പി സി ആര്‍ പരിശോധനയില്‍ വീഴ്ച വരുത്തുന്നവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ കളറായി മാറിയാല്‍ ഇവര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.