Saudi Arabia
കൊവിഡ്; ഒരാഴ്ചക്കിടെ സഊദി ആരോഗ്യ മന്ത്രാലയം 3,318 പരിശോധനകള്‍ നടത്തി
റിയാദ് | സഊദി അറേബ്യയില്‍ കൊവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ 3,318 പരിശോധനകള്‍ നടത്തി. ആശുപത്രികള്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, മെഡിക്കല്‍ കോംപ്ലക്‌സുകള്‍, ഫാര്‍മസികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനാ ടൂറുകള്‍ നടത്തിയത്. 90 ആശുപത്രികള്‍, 347 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, 1,437 മെഡിക്കല്‍ കോംപ്ലക്‌സുകള്‍, 1,444 ഫാര്‍മസികള്‍ എന്നിവയിലാണ് പരിശോധന നടത്തിയത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 64 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിക്കുകയും 77 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----