Connect with us

covid alert

110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്നു; ഡബ്ല്യൂ എച്ച് ഒ

ആഗോള അടിസ്ഥാനത്തില്‍ കേസുകളില്‍ 20 ശതമാനം വര്‍ധന

Published

|

Last Updated

ന്യൂയോര്‍ക്ക് | കഴിഞ്ഞ രണ്ട് വര്‍ഷം ലോകത്തെ വരിഞ്ഞ്മുറുക്കിയ കൊവിഡ് മഹാമാരിയ അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത നടപടികള്‍ തുടരണമെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പുതിയ വകഭേദങ്ങള്‍ നിരവധി രാജ്യങ്ങളില്‍ പടരുന്നു. ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ 20 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest