Connect with us

National

കൊവിഡ്; ലോകത്താദ്യമായി നേസല്‍ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ, ഈമാസം 26ന് പുറത്തിറക്കും

മൂന്ന് ക്ലിനിക്കല്‍ ട്രയലുകളിലും വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതായി ഭാരത് ബയോടെക്

Published

|

Last Updated

ന്യൂഡല്‍ഹി | ലോകത്ത് ആദ്യമായി കൊവിഡിനെതിരായ നേസല്‍ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ ഈമാസം 26ന് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും.

മൂന്ന് ക്ലിനിക്കല്‍ ട്രയലുകളിലും വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതായി ഭാരത് ബയോടെക് സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ എല്ല പറഞ്ഞു.

ചെലവ് കുറഞ്ഞ രീതിയിലാണ് നേസല്‍ വാക്സിന്‍ വിതരണ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നേസല്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ സെപ്തംബറില്‍ അനുമതി നല്‍കിയിരുന്നു.

കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ആദ്യത്തെ ഇന്‍ട്രാനാസല്‍ വാക്സിനാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.