Assembly Election
തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ കേന്ദ്രമന്ത്രിമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ആശങ്കയോടെ ബി ജെ പി
തിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടുന്ന സ്റ്റാര്‍ പ്രചാരണപ്പട്ടികയിലുള്ള കേന്ദ്രമന്ത്രിമാരാണ് പോസിറ്റീവായിരിക്കുന്നത്
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത് ബി ജെ പിയെ ആശങ്കയിലാഴ്ത്തുന്നു. തിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടുന്ന സ്റ്റാര്‍ പ്രചാരണപ്പട്ടികയിലുള്ള കേന്ദ്രമന്ത്രിമാരാണ് പോസിറ്റീവായിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡെ, ഭാരതി പവാര്‍, നിത്യാനന്ദ റായ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിംഗ് കൂടി ഇപ്പോള്‍ കൊവിഡ് ബാധിതനായിരിക്കുകയാണ്.
രാജ്യത്തെ കൊവിഡ് സാഹചര്യം അടുത്ത് തന്നെ കെട്ടടങ്ങുമെന്നും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് പരസ്യ പ്രചരണം ആരംഭിക്കുന്നതോടെ ഇവര്‍ അസുഖം ഭേദമായി പ്രചരണ രംഗത്ത് തിരിച്ചെത്തുമെന്നുമാണ് ബി ജെ പി തിരഞ്ഞെടുപ്പ് സമിതികളുടെ പ്രതീക്ഷ. കൊവിഡ് ബാധിതരായവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായെന്നത് ബി ജെ പിക്ക് ആശ്വാസമേകുന്നു.