Connect with us

Covid India

കൊവിഡ് കുതിച്ച് ഉയരുന്നു; 24 മണിക്കൂറിനിടെ 12,213 കേസുകള്‍

രാജ്യത്ത് പതിനായിരത്തിന് മുകളില്‍ കേസുകള്‍ എത്തുന്നത് മൂന്ന് മാസത്തിന് ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുന്നതായി കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 24 മണിക്കൂറിനിടെ 12,213 കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ 8,822ല്‍ നിന്നാണ് ഈ വര്‍ധന. 7624 പേരാണ് ഇന്നലെ കൊവിഡ് മുക്തരായത്.
ഇതില്‍ കൂടുതല്‍ കേസുകളും മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലുമാണ്.

മഹാരാഷ്ട്രയില്‍ 4024ഉം ഡല്‍ഹിയില്‍ 1375ഉം കേസുകളാണ് ഇന്നലെയുണ്ടായത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളിലും കേസുകള്‍ കൂടുന്നുണ്ട് . ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 2.35 ശതമാനത്തിലെത്തി.

 

Latest