Connect with us

National

ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ‘എയര്‍സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം

Published

|

Last Updated

ന്യൂഡൽഹി | പുതിയ കൊവിഡ് തരംഗ ഭീഷണിയുടെ സാഹചര്യത്തിൽ ചൈന അടക്കം ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുവന്നർക്ക് ജനുവരി ഒന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവയാണ് മറ്റു രാജ്യങ്ങൾ.

ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ‘എയര്‍സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. നിലവിൽ വിമാനത്താവളങ്ങളിൽ എത്തുന്ന രണ്ട് ശതമാനം യാത്രക്കാരെ റാൻഡം പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയ 6,000 യാത്രക്കാരിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Latest