Connect with us

Covid19

കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത; ഉന്നതതല യോഗം വിളിച്ചിച്ച്‌ പ്രധാനമന്ത്രി

യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാനും മാസ്ക് നിർബന്ധമാക്കാനും തീരുമാനം ഉണ്ടായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത. ഇതുസംബന്ധിച്ച ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാനും മാസ്ക് നിർബന്ധമാക്കാനും തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത.

ചൈനയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ജാഗ്രതാ തുടരുകയാണ്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സ്ഥിതി നിരീക്ഷിച്ച് വരികയാണ്. പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Latest