National
രാജ്യത്ത് കൊവിഡ് കണക്ക് ഉയര്‍ന്നു തന്നെ; ഇന്നലെ സ്ഥിരീകരിച്ചത് 2.85 ലക്ഷം പേര്‍ക്ക്
16.16 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ന്യൂഡല്‍ഹി | രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 2,85,914 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 665 മരണവും റിപ്പോര്‍ട്ട് ചെയ്തു.
2,99,073 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 22,23,018 പേരാണ് രോഗംബാധിച്ച് ചികിത്സയിലുണ്ട്. 16.16 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1,63,58,44,536 ഡോസ് വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----