Kerala
കണ്ണൂരില്‍ കൊവിഡ് രോഗി മരിച്ചു
കൊവിഡിനൊപ്പം ഇദ്ദേഹത്തിന് മറ്റു അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു
കണ്ണൂര്‍ | കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊവിഡിനൊപ്പം ഇദ്ദേഹത്തിന് മറ്റു അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----