Connect with us

covid

ബജറ്റ് സമ്മേളനം നടക്കാനിരിക്കെ പാര്‍ലിമെന്റിന്റെ ഇരുസഭകളിലും കൂട്ടത്തോടെ കൊവിഡ്

ലോക്‌സഭയിലെ 200 പേരും രാജ്യസഭയിലെ 69 പേരുമാണ് പോസിറ്റീവായത്

Published

|

Last Updated

ന്യൂഡല്‍ഹി | ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ 400ലേറെ പാര്‍ലിമെന്റ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കൊവിഡ് പോസീറ്റീവായി. ജനുവരി നാല് മുതല്‍ എട്ട് വരെ പലദിവസങ്ങളിലായി നടന്ന പരിശോധനയിലെ പാര്‍ലിമെന്റിലെ ആകെ 1409 ഉദ്യോഗസ്ഥരില്‍ 402 പേര്‍ക്കും കൊവിഡ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.

ലോക്‌സഭയിലെ 200 പേരും രാജ്യസഭയിലെ 69 പേരുമാണ് പോസിറ്റീവായത്. 133 ഇരുസഭകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥരാണ്. പാര്‍ലിമെന്റിന് പുറത്ത് കൊവിഡ് പരിശോധന നടത്തിയവര്‍ ഈ പട്ടികയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest