INDIAN RAILWAY
പ്ലാറ്റ്‌ഫോം ടിക്കറ്റിന് കൊവിഡ് കാലത്തെ അധിക നിരക്ക് കുറച്ചു
കൊവിഡ് രൂക്ഷമായപ്പോള്‍ പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയായി ഉയര്‍ത്തിയിരുന്നു
തിരുവനന്തപുരം | തിരുവനന്തപുരം ഡിവിഷന് കീഴിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനില്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചു. നേരത്തേ, കൊവിഡ് രൂക്ഷമായപ്പോള്‍ ഇത് 50 രൂപയായി ഉയര്‍ത്തിയിരുന്നു. സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായായിരുന്നു പ്ലാറ്റ്‌ഫോം ടിക്കറ്റ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു.
ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.