Connect with us

Kerala

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ മതചടങ്ങുകൾക്കും ബാധകമാക്കി

കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനിലായാണ് പ്രവർത്തിക്കുക.

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മതചടങ്ങുകൾക്കും ബാധകമാക്കി. ഇതുപ്രകാരം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) 20ന് മുകളിലുള്ള സ്ഥലങ്ങളിലെ മതചടങ്ങുകളിൽ 50 പേർക്ക് മാത്രമെ പങ്കെടുക്കാൻ അനുമതിയുണ്ടാകുകയുള്ളൂ. കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനിലായാണ് പ്രവർത്തിക്കുക. കോടതികളിൽ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി കഴിഞ്ഞ ദിവസം പരിമിതപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. ജനുവരി 21 മുതൽ ഒമ്പതാം ക്ലാസ് വരെ രണ്ടാഴ്ചക്കാലം ഓൺലൈൻ പഠനമാണെന്നും കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.

Latest