Connect with us

tamil nadu covid

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും; ജനുവരി 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

പൊങ്കല്‍ ആഘോഷം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. പൊങ്കല്‍ ആഘോഷം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്.

ജനുവരി 14 മുതല്‍ 18 വരെ സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ പ്രവേശനമുണ്ടാവില്ല. ജനുവരി 16 ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടലായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് അന്നേ ദിവസം ഇളവുകള്‍ ഉണ്ടാവും. പൊങ്കലിനോട് അനുബന്ധിച്ച് ബസുകള്‍ 75% യാത്രക്കാരുമായി സര്‍വീസ് നടത്തനാണ് അനുമതി.

നിലവില്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഇല്ല. ഇതിന് താഴെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മെട്രോയിലും സബര്‍ബന്‍ ട്രെയിനുകളില്‍ 50% യാത്രക്കാര്‍ക്കാണ് ഒരു സമയം യാത്ര ചെയ്യാന്‍ അനുമതി.

Latest