Connect with us

Covid Kerala

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം; രാത്രി കര്‍ഫ്യു ഒഴിവാക്കിയേക്കും

കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളാകും ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുമ്പോഴും ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂ ഒഴിവാക്കണമെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത.

കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളാകും ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. രാത്രികാല കര്‍ഫ്യൂ വേണ്ടന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം.

ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നതും പരിഗണനയിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി രൂപീകരിക്കുന്ന കാര്യവും യോഗം പരിഗണിക്കും. അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണ്.

Latest