Connect with us

covid keala

സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം

ഞായറാഴ്ചയിലെ പ്രത്യേക നിയന്ത്രണം തുടരണമോയെന്ന കാര്യവും പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം ഒമിക്രോണ്‍ തരംഗം തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി യു എ ഇയില്‍ ആയതിനാല്‍ വൈകിട്ട് അഞ്ചിന് യോഗം ഓണ്‍ലൈനായാണ് നടക്കുക. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. കൂടുതല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അപകടകരമായ സാഹചര്യമില്ലെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്നാല്‍ പെട്ടന്ന ഇളവുകള്‍ നല്‍കാനും സാധ്യതയില്ല. നിലവിലുള്ള കാറ്റഗറി സംവിധാനം തുടരാനാണ് സാധ്യത.

അടുത്ത മൂന്നാഴ്ച്ചക്കുള്ളില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതു കൂടെ കണക്കിലെടുത്താകും നിയന്ത്രണങ്ങളിലെ ആലോചന. കടുത്ത നിയന്ത്രണമുള്ള സി ക്യാറ്റഗറിയിലേക്ക് എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകള്‍ വരാനുള്ള സാധ്യതയും നിലനിനില്‍ക്കുന്നു.