Connect with us

gulf

കൊവിഡ്; ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത് ഏഴ് ലക്ഷം പ്രവാസികളെന്ന് കേന്ദ്രം

വന്ദേ ഭാരത് മിഷന്‍ വഴിയാണ് ഇത്രയും പ്രവാസികള്‍ തിരിച്ചെത്തിയതെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ഏഴ് ലക്ഷം പ്രവാസികള്‍ തിരിച്ചെത്തിയതായി കേന്ദ്രം പാര്‍ലിമെന്റില്‍. വന്ദേ ഭാരത് മിഷന്‍ വഴിയാണ് ഇത്രയും പ്രവാസികള്‍ തിരിച്ചെത്തിയതെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.

ആകെ 7,16,662 പ്രവാസികളാണ് തിരിച്ചെത്തിയത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ യു എ ഇയില്‍ നിന്നാണ്. 1.37 ലക്ഷം പേര്‍ തിരിച്ചെത്തിയത് സൗഊദി അറേബ്യയില്‍ നിന്നാണ്. കുവൈത്തില്‍ നിന്നും 97,802 പേരും ഒമാനില്‍ നിന്നും 72,259 പേരും ഖത്വറില്‍ നിന്നും 51,190 പേരും തിരിച്ചെത്തി. ഏറ്റവും കുറവ് ആളുകള്‍ രാജ്യത്ത് തിരിച്ചെത്തിയത് ബഹറൈനില്‍ നിന്നാണ്. 27,453 പേര്‍.

ഇക്കാലയളവില്‍ അവിടെ കുടുങ്ങിപ്പോയവര്‍ക്കായി വിവിധ സന്നദ്ധ സംഘടനകള്‍ വഴി സഹായമെത്തിച്ചു. താമസസൗകര്യം, വിമാന ടിക്കറ്റ്, അടിയന്തര വൈദ്യസഹായം എന്നിവ ഇക്കാലയളവില്‍ സഹായമായി നല്‍കി.

Latest