Connect with us

covid china

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം; തെക്കന്‍ നഗരം അടച്ചു

1.7 കോടി ജനങ്ങള്‍ ഇതോടെ ലോക്ക്ഡൗണിലായി.

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ ഒരിടവേളക്ക് ശേഷം കൊവിഡ്- 19 വ്യാപിക്കുന്നു. തെക്കന്‍ നഗരമായ ഷെന്‍ഴെനില്‍ 66 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരം അടച്ചു. പ്രധാന ടെക്ക് ഹബ് കൂടിയാണ് ഷെന്‍ഴെന്‍.

ടെക്ക് ഭീമന്‍മാരായ ഹുവായ്, ടെന്‍സെന്റ് പോലുള്ള കമ്പനികളുടെ ആസ്ഥാനമാണ് ഷെന്‍ഴെന്‍. 1.7 കോടി ജനങ്ങള്‍ ഇതോടെ ലോക്ക്ഡൗണിലായി. കൊവിഡ് വ്യാപനം രൂക്ഷമായ ഹോങ്ക്‌കോംഗിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഈ നഗരം.

Latest