Connect with us

Kuwait

കൊവിഡ്; നിയന്ത്രണങ്ങള്‍ നീക്കുവാനുള്ള ശിപാര്‍ശ കുവൈത്ത് പാര്‍ലിമെന്റ് അംഗീകരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങളും എടുത്തുകളയാനുള്ള ശിപാര്‍ശക്ക് പാര്‍ലിമെന്റ് അംഗീകാരം നല്‍കി.

വാക്‌സിനേഷന്‍ ചെയ്യാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉടനടി എടുത്തുകളയുക, വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രതിരോധ ശേഷി കൈവരിച്ചവരായി കണക്കാക്കുക, വാക്സിനേഷന്‍ എടുത്ത കുട്ടികളും അല്ലാത്ത കുട്ടികളും തമ്മില്‍ വിവേചനം ഏര്‍പ്പെടുത്താതിരിക്കുക, വിദേശത്ത് നിന്നും കുവൈത്തിലേക്ക് വരുന്ന സ്വദേശികളുടെ പി സി ആര്‍ പരിശോധന കുവൈത്തില്‍ എത്തിയ ശേഷം മാത്രമായി പരിമിതപ്പെടുത്തുക മുതലായവയാണ് പാര്‍ലിമെന്റ് അംഗീകരിച്ച പ്രധാന ശിപാര്‍ശകള്‍. ഇത് ഒരു മാസത്തിനകം നടപ്പിലാക്കുവാന്‍ മന്ത്രിസഭ തയാറാകണമെന്ന് പാര്‍ലിമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.