National
കൊവിഡ് മൂന്നാം തരംഗം: കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജാരായാല്‍ മതി
ജീവനക്കാരില്‍ വികലാംഗരെയും ഗര്‍ഭിണികളെയും നേരിട്ട് ഓഫീസില്‍ ഹാജരില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി | രാജ്യം കൊവിഡ മൂന്നാം തരംഗ ഭീതിയില്‍ നില്‍ക്കെ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളില്‍ അണ്ടര്‍ സെക്ക്രട്ടറിക്ക് താഴെയുള്ള ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറയ്ക്കുവാന്‍ തീരുമാനമായി.
ഓഫീസിലെ തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ ഉദ്യോഗസ്ഥരോടും ആവശ്യമായ സമയക്രമീകരണം വരുത്താന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരില്‍ വികലാംഗരെയും ഗര്‍ഭിണികളെയും നേരിട്ട് ഓഫീസില്‍ ഹാജരില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, കൊവിഡ് കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഹാജരാകേണ്ടതില്ല.
രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പെടുത്തുന്നത്. മെട്രോ നഗരങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 75 ശതമാനത്തില്‍ അധികവും അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റ് ആണെന്നതും ജാഗ്രത ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്.