Connect with us

Covid India

രാജ്യത്ത് 24 മണിക്കൂറിനിടെ 2.86 ലക്ഷം പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 16.1 ശതമാനത്തില്‍ നിന്ന് 19.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 2.86 ലക്ഷം പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 16.1 ശതമാനത്തില്‍ നിന്ന് 19.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധന കൊവിഡ് കേസുകളില്‍ വന്നിട്ടുണ്ട്.

അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസം രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിന് താഴെയാണ്. മൊത്തം കൊവിഡ് ബാധയുടെ 5.46 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. ദേശീയ കൊവിഡ് വിമുക്തി നിരക്ക് 93.33 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിവാര ടി പി ആര്‍ 17.75 ശതമാനമാണ്.

രാജ്യത്ത് 163.84 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ലക്ഷ്യമിട്ട ജനസംഖ്യയുടെ 72 ശതമാനത്തിന് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. 15- 18 പ്രായത്തിലുള്ള 52 ശതമാനത്തിനും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനായി.

Latest