National
12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഈ ആഴ്ച നല്‍കും
കുട്ടികള്‍ക്ക് പ്രധാനമായും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുന്നത്.

ന്യൂഡല്‍ഹി| 12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഈ ആഴ്ച നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൂടാതെ, 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ മുന്‍കരുതല്‍ ഡോസുകള്‍ എടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് ഇന്ത്യയില്‍ 15നും18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയത്. കുട്ടികള്‍ക്ക് പ്രധാനമായും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 15 നും 18 നും ഇടയില്‍ പ്രായമുള്ള മൂന്ന് കോടിയിലധികം കുട്ടികള്‍ രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----