National
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന് ജനുവരി ഒന്ന് മുതല്‍
വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷന്‍ നടത്താം.
ന്യൂഡല്‍ഹി | കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. കോവിന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെ മേധാവിയായ ഡോ.ആര്‍ എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 15 വയസിനും 18 വയസിനും ഇടയിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷന്‍ നടത്താം. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് വഴി രജിസ്‌ട്രേഷന് അനുമതി നല്‍കുന്നത്.
ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങുക. ജനുവരി 10 മുതല്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.