Connect with us

Covid vaccination

പി എച്ച് സിയില്‍ നിന്നും കൊവിഡ് പ്രതിരോധ വാക്‌സീനുകള്‍ മോഷണം പോയി

340 ഓളം കൊവിഷീല്‍ഡ് വാക്‌സീനും 270 ഡോസ് കൊവാക്‌സീനും മോഷണം പോയതില്‍പ്പെടുന്നു

Published

|

Last Updated

ഹൈദരാബാദ് | ഹൈദരാബാദിലെ അര്‍ബന്‍ പി എച്ച് സിയില്‍ നിന്നും കൊവിഡ് പ്രതിരോധ വാക്‌സീന്‍ മോഷ്ടിക്കപ്പെട്ടു. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ കൊവിഷീഷല്‍ഡ് വാക്‌സീനിന്റെ 24 വയലുകളും കൊവാക്‌സീനിന്റെ 17 വയലുകളുമാണ് മോഷ്ടിക്കപ്പെട്ടത്.

മിര്‍ചൗക് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന കാളിഖബറിലെ പി എച്ച് സിയില്‍ നിന്നുമാണ് വാക്‌സീന്‍ മോഷണം പോയത്. 340 ഓളം കൊവിഷീല്‍ഡ് വാക്‌സീനും 270 ഡോസ് കൊവാക്‌സീനും മോഷണം പോയതില്‍പ്പെടുന്നു. കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ റിക്ഷയുടെ ടയര്‍ മോഷ്ടാക്കള്‍ ഇളക്കിയിടുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സീന്‍ വിതരണം ചെയ്യാനുപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് ഇത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest