Covid19
വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ കൊവിഡ് വകഭേദങ്ങള്‍ ശക്തിയാര്‍ജിക്കുന്നതായി പഠനം
അമേരിക്കയിലെ മേരിലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
വാഷിംഗ്ടണ്‍ | കൊവിഡ്- 19ന് കാരണമായ എസ്-കൊവ്-2 വൈറസിന്റെ വകഭേദങ്ങള്‍ വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ ശക്തിയാര്‍ജിക്കുന്നതായി അമേരിക്കന്‍ ഗവേഷകരുടെ പഠനം. ശരിയായ രീതിയിലുള്ള മാസ്‌ക് ധരിക്കല്‍, നല്ല വെന്റിലേഷന്‍, വാക്‌സിനേഷന്‍ എന്നിവയുടെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ പഠനം. അമേരിക്കയിലെ മേരിലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
എസ്-കൊവ്-2 വൈറസ് ബാധിച്ചയാള്‍ ശ്വാസത്തിലൂടെയും മറ്റും പുറത്തുവിടുന്ന വൈറസുകളേക്കാള്‍ 43 മുതല്‍ 100 ഇരട്ടി വരെ വൈറസുകളാണ് ആല്‍ഫ വകഭേദം ബാധിച്ചയാള്‍ പുറത്തുവിടുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. സര്‍ജിക്കല്‍ മാസ്‌ക് അടക്കമുള്ള നല്ല നിലക്ക് തയ്യാറാക്കിയ മാസ്‌കുകള്‍ പുറന്തള്ളപ്പെടുന്ന വൈറസുകളുടെ തോത് കുറക്കുന്നുണ്ട്. കൊറോണവൈറസ് വായുവിലൂടെ പകരുന്നുവെന്നതിലേക്ക് കൂടുതല്‍ തെളിവ് പകരുന്ന് കൂടിയാണ് ഈ പഠനം.
ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.