International
കൊവിഡ്; ഇന്ത്യയില്‍ ബി എ2.75 എന്ന പുതിയ ഉപ വിഭാഗം കണ്ടെത്തിയതായി ഡബ്ല്യു എച്ച് ഒ
ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സ്ഥിതിയുണ്ടെന്നും ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വാഷിങ്ടണ്‍ | ഇന്ത്യയില്‍ കൊവിഡ് വൈറസ് ഒമിക്രോണ്‍ വേരിയന്റിലെ പുതിയ ഉപ വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ബി എ2.75 എന്ന ഉപ വിഭാഗമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സ്ഥിതിയുണ്ടെന്നും ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 30 ശതമാനത്തോളം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യൂറോപ്പിലും അമേരിക്കയിലും ബി എ4, ബി എ5 തരംഗങ്ങളാണ് ഉള്ളത്. ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ ബി എ2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയതായി ഗെബ്രിയേസസ് വ്യക്തമാക്കി.
---- facebook comment plugin here -----