Connect with us

Kerala

പാലക്കാട് മേലാമുറിയില്‍ പശുവിന് പേവിഷബാധ

പേവിഷബാധ സ്ഥിരീകരിച്ചതോടെ പശുവിനെയും കുട്ടിയെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

Published

|

Last Updated

പാലക്കാട് | പാലക്കാട് മേലാമുറിയില്‍ പശുവിന് പേവിഷബാധ. ജെമിനി കണ്ണന്‍ എന്നയാളുടെ കറവപ്പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഇതോടെ പരിശോധന നടത്തി. പേവിഷബാധ സ്ഥിരീകരിച്ചതോടെ പശുവിനെയും കുട്ടിയെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

 

Latest