Connect with us

From the print

ഹരിയാനയിൽ മുസ്‌ലിം മാംസ വ്യാപാരിയെയും ഹിന്ദു യുവാക്കളെയും മർദിച്ച് ഗോരക്ഷാ ഗുണ്ടകൾ

സംഭവം ഈ മാസം 18ന്

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയിൽ മുസ്‌ലിം മാംസ വ്യാപാരിയെയും കടയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദു യുവാക്കളെയും ഗോരക്ഷാ ഗുണ്ടകൾ മർദിച്ചു. ഈ മാസം 18ന് ഫരീദാബാദിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുണ്ടകൾ കടയിൽ കയറി അക്രമം കാണിക്കുന്നതാണ് വീഡിയോയിൽ. അവർ തന്നെയാണ് വീഡിയോ എടുത്തതും.
വീഡിയോ എടുക്കുന്നതിനിടെ, മാംസം വാങ്ങാനെത്തിയ രണ്ട് പേരുടെ പേരുകളും ഇവർ ചോദിക്കുന്നുണ്ട്. ഹിന്ദുമത വിശ്വാസികളാണെന്ന് മനസ്സിലായപ്പോൾ, ഹിന്ദുവായിട്ടും നിങ്ങൾ ചൊവ്വാഴ്ച മാംസം കഴിക്കുന്നെന്ന് പറഞ്ഞ് വീഡിയോ എടുക്കുന്നയാൾ ഇവരെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 19ന് ഉത്തർപ്രദേശിൽ ബീഫ് ബാഗിലാക്കി കൊണ്ടുപോയെന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനാംഗങ്ങൾ ഓട്ടോ ഡ്രൈവറെ മർദിച്ചിരുന്നു.

---- facebook comment plugin here -----

Latest