National
ഗോമൂത്രത്തിന് ഔഷധഗുണം; അമേരിക്കയില്‍ ഗവേഷണം നടന്നിട്ടുണ്ടെന്ന ന്യായീകരണവുമായി ഐ ഐ ടി ഡയറക്ടര്‍
ആമസോണില്‍ പോലും ഗോമൂത്രവും ഇത് കലര്‍ന്ന വിവിധ ഉല്‍പ്പന്നങ്ങളും വില്‍ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
ചെന്നൈ | ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന തന്റെ വാദം ആവര്‍ത്തിച്ച് മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ വി കാമകൊടി. തന്റെ അഭിപ്രായം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അമേരിക്കയില്‍ ഗോമൂത്രത്തെ പറ്റി ഗവേഷണം നടന്നിട്ടുണ്ടെന്നും അദ്ദേഹം തന്റെ വിവാദ അഭിപ്രായത്തെ ന്യായീകരിച്ചു. ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് ഐ ഐ ടി ഡയറക്ടര്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതില്‍ വിശദീകരണവുമായാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.
ഗോമൂത്രത്തിന് ബാക്ടീരിയയും ഫംഗസിനെയും നശിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രസ്താവന എന്നും രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആമസോണില്‍ പോലും ഗോമൂത്രവും ഇത് കലര്‍ന്ന വിവിധ ഉല്‍പ്പന്നങ്ങളും വില്‍ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അവകാശവാദങ്ങള്‍ക്കു തെളിവുകള്‍ നല്‍കാന്‍ തായാറാണെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ഒരു ഗവേഷണവും താന്‍ കണ്ടിട്ടില്ലെന്നും വി കാമകൊടി പറഞ്ഞു.
പൊങ്കലിനോടനുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ഗോപൂജ ചടങ്ങിലായിരുന്നു ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിവാദ പ്രസംഗം. ഒരു സന്യാസിയുടെ നിര്‍ദേശപ്രകാരം ഗോമൂത്രം കുടിച്ചതിനാല്‍ തന്റെ അച്ഛന് പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്‍പ്പെടെ മാറ്റാനും ഗോമൂത്രത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് വ്യാപകമായി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.ായീകരിച്ച്