Kerala
പേവിഷബാധയേറ്റ് പശുക്കള്‍ ചത്തു; മൃഗ സംക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു
ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
പാലക്കാട്| മണ്ണൂരില്‍ പേവിഷബാധയേറ്റ് രണ്ട് പശുക്കള്‍ ചത്തതായി റിപ്പോര്‍ട്ട്. പേവിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റാണ് പശുക്കള്‍ക്ക് രോഗം വന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മൃഗ സംക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാളിദാസന്‍, രാമസ്വാമി എന്നിവരുടെ പശുക്കള്‍ക്കാണ് പവിഷബാധയേറ്റത്. രോഗ ലക്ഷണം കണ്ട് രണ്ടാം ദിവസം തന്നെ പശുക്കള്‍ ചത്തിട്ടുണ്ടെന്ന് ഉടമസ്ഥര്‍ പറഞ്ഞു. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഈ സംഭവത്തോടെ നാട്ടുകര്‍ ഭീതിയിലാണ്.
---- facebook comment plugin here -----