Kerala
ആദരിക്കല്‍ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് വീഴ്ച; കാനത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് സി പി ഐ
കാനത്തിന്റെ മകനെ ഫോണില്‍ വിളിച്ച് ബിനോയ് വിശ്വം ഖേദം അറിയിച്ചു.

തിരുവനന്തപുരം | പാര്‍ട്ടി ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് സി പി ഐ. സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടായതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാനത്തിന്റെ മകനെ ഫോണില്‍ വിളിച്ച് അദ്ദേഹം ഖേദം അറിയിച്ചു.
ഇന്നലെ നടന്ന പരിപാടിയില്‍ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്നും കാനത്തിന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
അസൗകര്യമുള്ളതു കൊണ്ടാണ് പങ്കെടുക്കാത്തതെന്ന പ്രസ്താവന തെറ്റാണെന്നും പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ചോദിച്ചിരുന്നു.