Connect with us

cpm-cpi

കാലടിയില്‍ സി പി ഐ- സി പി എം സംഘര്‍ഷം; രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സി പി എം വിട്ട പ്രവര്‍ത്തകര്‍ സി പി ഐയ്യില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു

Published

|

Last Updated

എറണാകുളം | എറണാകുളം കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രയോടെയാണ് സംഘര്‍ഷമുണ്ടായത്. സി പി എം വിട്ട പ്രവര്‍ത്തകര്‍ സി പി ഐയ്യില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സി പി ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഒരു മാസം മുമ്പ് സി പി എംമ്മില്‍ നിന്ന് 40ഓളം പ്രവര്‍ത്തകര്‍ സി പി ഐയ്യിലേക്ക് മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് കുറച്ച് നാളായി സംഘര്‍ഷം നിലനിന്നിരുന്നു.

Latest