National
കനയ്യ കുമാറിനെ പുറത്താക്കി സി പി ഐ; പാര്‍ട്ടിയെ ചതിച്ചുവെന്ന് ഡി രാജ
വ്യക്തികളുടെ തണലില്ല പാര്‍ട്ടി നിലകൊള്ളുന്നതെന്നും ഡി രാജ പറഞ്ഞു.
ന്യൂഡല്‍ഹി | കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ കനയ്യ കുമാറിനെ പുറത്താക്കി സി പി ഐ. പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും കനയ്യ ചതിച്ചതായി ജന.സെക്രട്ടറി ഡി രാജ വിമര്‍ശിച്ചു. സി പി ഐ ദേശീയ നിര്‍വാഹക സമിതിയംഗം എന്ന പദവിയാണ് കനയ്യ കുമാര്‍ വഹിച്ചിരുന്നത്.
ജെ എന്‍ യുവിലെ സമര നേതാവായി ഉയര്‍ന്നുവന്ന കനയ്യയെ അക്കാലത്ത് സംഘപരിവാര്‍ ആക്രമണങ്ങളില്‍ നിന്ന് പാര്‍ട്ടിയാണ് സംരക്ഷിച്ചതെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. കനയ്യ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. വ്യക്തികളുടെ തണലില്ല പാര്‍ട്ടി നിലകൊള്ളുന്നതെന്നും ഡി രാജ പറഞ്ഞു.
ഇന്ന് ഉച്ചക്കാണ് പാര്‍ട്ടി പദവികള്‍ സ്വയം ഒഴിയുകയാണെന്ന് അറിയിച്ച് കനയ്യ കുമാര്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.
---- facebook comment plugin here -----