Connect with us

Kerala

ആശ എം എല്‍ എയെ പി ആര്‍ ഡി പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ സി പി ഐക്ക് പരാതിയില്ല: കാനം

'കോട്ടയം ജില്ലാ കമ്മിറ്റിക്ക് അങ്ങനെ ഒരു പരാതിയുള്ളതായി അറിയില്ല. പ്രോട്ടോകോള്‍ അറിയാത്തവരാണ് ആരോപണവുമായി രംഗത്തെത്തിയത്.'

Published

|

Last Updated

കോട്ടയം | വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പി ആര്‍ ഡി പരസ്യത്തില്‍ നിന്ന് സി കെ ആശ എം എല്‍ എയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതില്‍ വിവാദത്തിന്റെ കാര്യമൊന്നുമില്ലെന്ന നിലയിലായിരുന്നു കാനത്തിന്റെ വിശദീകരണം. കോട്ടയം ജില്ലാ കമ്മിറ്റിക്ക് അങ്ങനെ ഒരു പരാതിയുള്ളതായി അറിയില്ല. പ്രോട്ടോകോള്‍ അറിയാത്തവരാണ് ആരോപണവുമായി രംഗത്തെത്തിയതെന്നും കാനം പറഞ്ഞു.

സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പി ആര്‍ ഡി പരസ്യത്തില്‍ സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ചത്. പരസ്യത്തില്‍ ആശയുടെ പേര് ഒഴിവാക്കിയതില്‍ പാര്‍ട്ടിക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് ബിനു പറഞ്ഞത്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്നും പരസ്യത്തിന്റെ കാര്യത്തില്‍ പി ആര്‍ ഡിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പരിപാടിയുടെ സംഘാടകരിലൊരാളായ മന്ത്രി വി എന്‍ വാസവന്‍ നേരത്തെ പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest