Kerala
മണിക്കെതിരെ സിപിഐ പ്രതികരിച്ചിട്ടുണ്ട്; കെ സി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ട: ആനി രാജ
ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ തുടരേണ്ടതുണ്ട്.
ന്യൂഡല്‍ഹി സിപിഎം നേതാവ് എം എം മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ .സിപിഐക്ക് വേണ്ടി കണ്ണീരൊഴുക്കാതെ കോണ്‍ഗ്രസ് നേതൃത്വം അനാഥമാകാതെ നോക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനോട് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു. മണിയുടെ പ്രസ്താവനയില്‍ നിലപാട് സിപിഐല നിലപാട് വ്യക്തമാക്കിയതാണ്. എന്നാല്‍ ഈ വിഷയം ഉന്നയിച്ച് സിപിഐയെ അധിക്ഷേപിക്കാന്‍ വേണുഗോപാല്‍ മുതിരേണ്ടെന്നും ആനി രാജ പറഞ്ഞു.
താങ്കള്‍ക്കെതിരായ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതികരിച്ചോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ വിഷയത്തെ താന്‍ വ്യക്തിപരമായിട്ടല്ല എടുത്തതെന്നും മൊത്തം സ്രീകള്‍ക്കായാണ്് പ്രതികരിച്ചതെന്നും ആനി രാജ പറഞ്ഞു. .ഇതൊരു വലിയ വിഷയമാണ് . ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ തുടരേണ്ടതുണ്ട്. അങ്ങിനയെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകു. രാജ്യത്തിന് സ്വാതന്ത്യം കിട്ടി 75 വര്‍ഷമായിട്ടും നമ്മള്‍ ഇപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ആനി രാജ പറഞ്ഞു