Connect with us

Kerala

സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

സി പി ഐ കൊല്ലം ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം

Published

|

Last Updated

കൊല്ലം | മുതിര്‍ന്ന സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എം പിയെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സി പി ഐ കൊല്ലം ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടിയെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന പാര്‍ട്ടി കൊല്ലം ജില്ലാ കൗണ്‍സിലില്‍ ഈ പരാതി ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്ത ചെങ്ങറ സുരേന്ദ്ര വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

 

Latest