Connect with us

cpi idukki

സി പി ഐ നേതാവ് കെ കെ ശിവരാമനെ എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി

പാര്‍ട്ടിക്കും മുന്നണിക്കും തലവേദന സൃഷ്ടിച്ചിരുന്നു

Published

|

Last Updated

ഇടുക്കി | പാര്‍ട്ടിക്കും മുന്നണിക്കും തലവേദന സൃഷ്ടിച്ച സി പി ഐ നേതാവ് കെ കെ ശിവരാമനെ എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ ഡി എഫില്‍ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

സി പി ഐക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം കൈക്കൊണ്ടിരുന്നു. ഇതനുസരിച്ച് ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ ഡി എഫ് ജില്ലാ കണ്‍വീനറുടെ ചുമതല. സംഘടനാ പരമായ തീരുമാനമാണ് നടപ്പാക്കിയതെന്നും അച്ചടക്ക നടപടിയല്ലെന്നുമാണ് സി പി ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.