Connect with us

cpi

സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഇന്നും തുടരും; കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടത് ചര്‍ച്ചയാകും

കനയ്യ പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | സി പി ഐ ദേശീയ കൗണ്‍സില്‍ യോഗം ഇന്നും തുടരും. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ യോഗത്തില്‍ ഇന്ന് നടക്കും. വിഷയം കഴിഞ്ഞ ദിവസം യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസത്തേക്കാണ് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം

കനയ്യ പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ട്. അതേ സമയം കനയ്യയോട് നേതൃത്വം മൃദുസമീപനം സ്വീകരിച്ചെന്ന നിലപാടുള്ളവരുമുണ്ട്.

സംസ്ഥാന വിഷയങ്ങളില്‍ ദേശീയനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍, സംസ്ഥാന നേതൃത്വവുമായി ആശയ വിനിമയം നടത്തണമെന്ന കീഴ്വഴക്കത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കേരള നേതാക്കള്‍ വ്യക്തമാക്കും.കേരള പോലീസിനെ കുറിച്ച് ആനി രാജ വിവാദ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണിത്.

അടുത്ത വര്‍ഷം വിജയവാഡയില്‍ നിശ്ചയിച്ച ഇരുപത്തി നാലാം പാര്‍ട്ടി കോണ്‍ഗ്രസ്, ഒക്ടോബര്‍ രണ്ടാം വാരം ചേരാന്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. ജനുവരി മുതല്‍ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യം സംസ്ഥാന സമ്മേളനം ചേരും.