Kerala
സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു
സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി കൂടിയാണ് അബ്ദുള്‍ ഷുക്കൂര്‍.
പത്തനംതിട്ട | പത്തനംതിട്ടയില്‍ സിപിഐ ജില്ലാ കമ്മിറ്റിയംഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി കൂടിയാണ് അബ്ദുള്‍ ഷുക്കൂര്‍.
ഡിസിസി ഓഫീസിലെത്തിയാണ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യം കോണ്‍ഗ്രസ് പാര്‍ട്ടി ആണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുല്‍ ഷുക്കൂറിനെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയുമായി ഉടക്കിയിരുന്നു.