Connect with us

Kerala

അന്‍വറിനെ തള്ളി സിപിഐ; ഇടതുമൂല്യങ്ങളുടെ കാവല്‍ക്കാരനല്ല പിവി അന്‍വര്‍: ബിനോയ് വിശ്വം

എഡിജിപി അതികകാലം ആസ്ഥാനത്ത് ഉണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം | അന്‍വറിനെ തള്ളി സിപിഐ രംഗത്ത്. ഇടതുമൂല്യങ്ങളുടെ കാവല്‍ക്കാരനല്ല പിവി അന്‍വറെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷമൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ട പരിഹാരങ്ങളാണ് ഉണ്ടാവേണ്ടത്. അത്തരത്തില്‍ ഒരു പരിഹാരം എല്‍ഡിഎഫില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ രാഷ്ട്ട്രീയത്തിലെത്തിയതുപോലും ഇടത് മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.അതേസമയം എഡിജിപി അതികകാലം ആസ്ഥാനത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു .എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ആര്‍എസ്എസുമായ് ചങ്ങാത്തമുള്ള ഒരു ഉദ്യോഗസ്ഥന്‍ ആസ്ഥാനത്ത് ഉണ്ടാവില്ല.എഡിജിപി മാറും ഉറപ്പിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

---- facebook comment plugin here -----

Latest