Connect with us

Kerala

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. ന്യൂനപക്ഷ പ്രീണനം അതിരുവിട്ടെന്നും യോഗം വിമര്‍ശിച്ചു.

ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. മതമേധാവികള്‍ക്ക് അമിത പ്രാധാന്യം നല്‍കി പൗരത്വ നിയമത്തിനെതിരായ യോഗങ്ങള്‍ മതയോഗങ്ങളാക്കി മാറ്റി.

ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറിയെന്നും പരിപാടിക്കായി വലിയ പണപ്പിരിവാണ് നടന്നതെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

 

Latest