Kerala
കൊല്ലം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പദവിയുൾപ്പെടെ സി പി ഐ ഒഴിഞ്ഞു
സി പി എം- സി പി ഐ തര്‍ക്കമാണ് രാജിയിലെത്തിച്ചത്
കൊല്ലം | കൊല്ലം കോര്‍പറേഷനിലെ സി പി എം- സി പി ഐ തര്‍ക്കത്തിനൊടുവിൽ കൂട്ടരാജി. ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെയുള്ള പദവികള്‍ സി പി ഐ ഒഴിഞ്ഞു. കോര്‍പറേഷനിലെ നിശ്ചിതകാലാവധി കഴിഞ്ഞിട്ടും സി പി എം മേയര്‍ പദവി ഒഴിയാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികളില്‍ നിന്നും സി പി ഐ രാജിവെച്ചു.
സി പി എമ്മിലെ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെക്കാതായതോടെ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു രാജിവെക്കുകയായിരുന്നു. മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നായിരുന്നു കരുതിയത്.
സിപിഐക്ക് മേയർ സ്ഥാനം നൽകാന്‍, നിലവിലെ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കണമെന്നായിരുന്നു ഉഭയകക്ഷി ധാരണ. എന്നാല്‍ മേയർ സ്ഥാനം രാജിവെക്കാന്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം സി പി ഐ ഉപേക്ഷിച്ചത്.
ഡെപ്യൂട്ടി മേയര്‍ക്ക് പുറമെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡംഗ്് കമ്മിറ്റി അധ്യക്ഷന്‍ സജീവ് സോമന്‍ എന്നിവരാണ് രാജിവെച്ചത്.