Kerala
ബിജെപി രാഷ്ട്രീയം പ്രമോട്ട് ചെയ്യുന്ന എം കെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണ്
തൃശൂര്‍ | ബിജെപി രാഷ്ട്രീയം പ്രമോട്ട് ചെയ്യുന്ന തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. നേരത്തെയുണ്ടാക്കിയ കരാര്‍ അനുസരിച്ച് എംകെ വര്‍ഗീസിന്റെ കാലാവധി നേരത്തെ അവസാനിച്ചതാണെന്നും അതുകൊണ്ട് പദവി ഒഴിഞ്ഞ് അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നും വത്സരാജ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസിന് അന്നതെ ധാരണ അനുസരിച്ചട് ഒരു നിശ്ചിതകാലമായിരുന്നു അനുവദിച്ചത്. ഒഴിയണമെന്ന നിലപാട് ഞങ്ങളും തുടരാന്‍ അനുവദിക്കണമെന്ന നിലപാട് അദ്ദേഹവും സ്വീകരിച്ചു. എന്നാല്‍ അക്കാര്യത്തില്‍ അവസാനതീര്‍പ്പുണ്ടായില്ല. ഇടതുപക്ഷമാണെന്ന് ആവര്‍ത്തിക്കുന്ന മേയര്‍ പദവി ഒഴിഞ്ഞ്് മുന്നണിയില്‍ തുടരണമെന്നും വത്സരാജ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണ്. തുടര്‍ നടപടികള്‍ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും വത്സരാജ് അറിയിച്ചു. മനസില്‍ സുരേഷ് ഗോപിയോടുള്ള വലിയ ആരാധനയും അതിലൂടെ ബിജെപി രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യുന്നതുമായ പ്രവൃത്തി പാടില്ലാത്തതാണ്. ഇതില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പും പ്രതിഷേധവും ഉണ്ടെന്നും വത്സരാജ് പറഞ്ഞു.