Connect with us

National

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സി പി ഐ പങ്കെടുക്കും

പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയും ബിനോയി വിശ്വവും പങ്കെടുക്കും

Published

|

Last Updated

ന്യൂഡൽഹി | കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ സിപിഐ നേതാക്കൾ പങ്കെടുക്കും. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എം പിയുമാണ് യാത്രയിൽ ചേരുക. ഈ മാസം 30ന് ശ്രീനഗറിലാണ് യാത്രയുടെ സമാപനം.

മികച്ച ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഒരുമിച്ചുനിൽക്കണമെന്നതിനാലാണ് സിപിഐ കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കാളികളാകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിൽ സിപിഐ നേതാക്കൾ അറിയിച്ചു.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് രാഹുൽ ഗാന്ധി പദയാത്ര തുടങ്ങിയത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര കശ്മീരില്‍ എത്തുന്നത്.