Connect with us

Kerala

സി പി എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു: വി ഡി സതീശന്‍

ബി ജെ പിയുമായുള്ള സി പി എം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പി വി അന്‍വറിന് പിന്നില്‍ പ്രതിപക്ഷമല്ല.

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി-ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ച വെളിച്ചത്തായതോടെ സി പി എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബി ജെ പി യുമായുള്ള സി പി എം ബന്ധം ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

സി പി എമ്മിന് ഇ പി ജയരാജനോടും എ ഡി ജി പി. എം ആര്‍ അജിത്ത് കുമാറിനോടും രണ്ട് നിലപാടാണെന്നും വ്യക്തമായി.

ഭരണകക്ഷി എം എല്‍ എ വെല്ലുവിളിച്ചിട്ടും മിണ്ടാന്‍ പറ്റാത്ത സ്ഥിതിയിലാണ് സി പി എം. പി വി അന്‍വറിന് പിന്നില്‍ പ്രതിപക്ഷമല്ലെന്നും സതീശന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest