Connect with us

puthuppalli

ആദ്യഘട്ടത്തില്‍തന്നെ യു ഡി എഫ് വിജയം അംഗീകരിച്ച് സി പി എം

പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍

Published

|

Last Updated

കോട്ടയം | പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്റെ പ്രതികരണത്തിലൂടെ സി പി എം പരാജയം സമ്മതിച്ചിരിക്കുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലെന്നാണ് എ കെ ബാലന്‍ പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നാണ് യു ഡി എഫ് പറഞ്ഞതെന്നും 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വെച്ച മണ്ഡലത്തില്‍ അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

 

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40,000ത്തിനു മുകളിലേക്കു പോയേക്കും എന്നാണ് ഇപ്പോള്‍ സൂചനകള്‍ പുറത്തുവരുന്നത്. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിലുള്ള സഹതാപ തരംഗത്തോടൊപ്പം ഭരണ വിരുദ്ധ വികാരവും ഉണ്ടായെന്നാണു ആദ്യ സൂചകള്‍ നല്‍കുന്നത്. ഇതോടൊപ്പം ബി ജെ പി വോട്ടും വന്‍തോതില്‍ ഉമ്മന്‍ചാണ്ടി വികാരത്തിന് അനുകൂലമായി ഒഴുകിയെന്നും കരുതാവുന്നതാണ്.

 

 

---- facebook comment plugin here -----

Latest