Connect with us

cpm conference

സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പ്രതിനിധി സമ്മേളനം മാത്രം

Published

|

Last Updated

ആലപ്പുഴ | സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് കണിച്ചുകുളങ്ങരയില്‍ തുടക്കം. രാവിലെ ഒമ്പതിന് ജി സുധാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പൊതുസമ്മേളനം ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തുന്നത്.

ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അവതരിപ്പിക്കുന്നസംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയില്‍ ജില്ലക്കകത്ത് ഉടലെടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇടം പിടിക്കും. കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ രാമങ്കരിയിലടക്കമുണ്ടായ തര്‍ക്കങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം തുറന്നു സമ്മതിക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും. 180 പ്രതിനിധികളും 44 ജില്ലകമ്മറ്റി അംഗങ്ങളുമടക്കം 224പേര് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

 

 

---- facebook comment plugin here -----

Latest