Connect with us

Kerala

അട്ടപ്പാടി നോഡല്‍ ഓഫീസര്‍ക്കെതിരെ അഴിമതി ആരോപണവുമായി സി പി എം

Published

|

Last Updated

പാലക്കാട് | ആരോഗ്യ വകുപ്പ് അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി സി പി എം പ്രാദേശിക നേതൃത്വം. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോ. പ്രഭുദാസിന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായും ഇതെല്ലാം സി പി എം നേതാക്കളുടെ തലയില്‍ കെട്ടിവക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

സി പി എം അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തിയത്. കാന്റീന്‍, കമ്പ്യൂട്ടര്‍ വത്കരണം എന്നിവയുമായി ബന്ധപ്പെട്ട് ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്ന്
രാജേഷ് ആരോപിക്കുന്നു.

ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബിനാമി മുഖേന നടത്തുവെന്നാണ് സി പി ബാബുവിന്റെ ആരോപണം. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച് എം സി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് പ്രഭുദാസ് പറയുന്നത്. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെന്ന് ഡോ. പ്രഭുദാസ് നേരത്തെ ആരോപിച്ചിരുന്നു.

 

Latest